September 4, 2026

കായിക മേള എന്ന പീഠനം: കായികക്ഷമതാ പരീക്ഷണമായി ട്രാക്കിനങ്ങൾ.

0
IMG-20181023-WA0112
By ന്യൂസ് വയനാട് ബ്യൂറോ
കായിക മേളയോ കായിക പരീക്ഷണമോ
ആനപ്പാറ: സ്കൂൾ കായികമേള നടന്നുകൊണ്ടിരിക്കെ  ഇന്നലെ ഉച്ചക്ക്  1.45 ഓടെ പെയ്ത മഴയിൽ വെള്ളം നിറഞ്ഞ ഗ്രൗണ്ടിൽ കുട്ടികൾക്കായി മൽസരം വീണ്ടും നടത്തുമെന്നറിഞ്ഞതോടെ നെഞ്ചിടിപ്പോടെയാണ് ട്രാക്കിൽ മൽസരാർത്ഥികളെത്തിയത്. എങ്ങിനെ എങ്കിലും മൽസരങ്ങൾ തീർക്കുക എന്ന മനോഭാവത്തോടെ കാൽപാദം പൂർണ്ണമായും താഴ്ന്ന് പോകുന്ന ചളിയിലേക്കാണ് ബന്ധപ്പെട്ടവർ കുട്ടികളെ മത്സരത്തിനയച്ചത്.
ചളിയിൽ വീഴുമോ എന്ന ഭയത്താൽ ഓടാൻ മടിച്ച  ഭാവി വാഗ്ദാനങ്ങൾക്ക് കൈപ്പേറിയ അനുഭവമാണ് ട്രാക്കിനങ്ങളിലൂടെ ലഭിച്ചത്. 57 ഇനങ്ങൾ പൂർത്തിയായപ്പോൾ
കാട്ടിക്കുളം ജി.എച്ച്.എസ്.എസ്  125 പോയിന്റുമായി ഒന്നാമതും
89 പോയിന്റ് നേടിയ  ജി.എച്ച് എസ്.എസ് മീനങ്ങാടി രണ്ടാമതും, ജി.എച്ച്.എസ്.എസ്.കാക്കവയൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി മുന്നേറുകയായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *