January 16, 2026

കേരള എൻ ജി ഒ അസോസിയേഷൻ കളക്ടറേറ്റ് മാർച്ച് നടത്തി

0
01-6
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും ഭൂമിയുടെ ന്യായവില മൂന്നു മാസത്തിനനകം പുനർനിർണ്ണയിക്കണമെന്ന അപ്രായോഗിക ഉത്തരവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. പ്രളയാനുബന്ധ പ്രവർത്തികൾ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് വില നിർണ്ണയ നടപടികൾ പൂർത്തീകരിക്കുകയെന്നത് ജീവനക്കാരുടെ മേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുന്ന  നിർദ്ദേശമാണെന്ന് കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം റോയ് ജോർജ്ജ് പറഞ്ഞു.  ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ.എ മുജീബ്, വി.സി സത്യൻ, രമേശ് മാണിക്കൻ, കെ.ടി ഷാജി, ടി.എ വാസുദേവൻ, ജോർജ്ജ് സെബാസ്റ്റ്യൻ, കെ.എ ഉമ്മർ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, കെ.ആർ രതീഷ് കുമാർ, ഗ്ലോറിൻ സെക്വീര, തുടങ്ങിയവർ സംസാരിച്ചു. പി.എച്ച് അഷറഫ്ഖാൻ, കെ.എ ജോസ്, പി.ജെ.ഷൈജു, കെ.യൂസഫ്, എൻ.കെ സഫറുള്ള, കെ.സുബ്രഹ്മണ്യൻ, വി.ജെ ജഗദൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *