June 13, 2026

കൊഴിഞ്ഞുപോക്ക്‌ പാര്‍ട്ടിക്ക്‌ ഒരു പോറല്‍ പോലും എല്‍പ്പിക്കില്ലന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ എം

0
IMG-20181028-WA0021
By ന്യൂസ് വയനാട് ബ്യൂറോ
കേരള കോണ്‍ഗ്രസ്സ്‌ എമ്മില്‍ നിന്നും വിരലിലെണ്ണാന്‍ പോലും തികയാത്തവരുടെ കൊഴിഞ്ഞുപോക്ക്‌ പാര്‍ട്ടിക്ക്‌ ഒരു പോറല്‍ പോലും എല്‍പ്പിക്കില്ലന്ന്‌ കേരള കോണ്‍ഗ്രസ്സ്‌ എം ബത്തേരി മുനിസിപ്പല്‍ കമ്മറ്റി.കോണ്‍ഗ്രസ്സ്‌ നല്‍കിയ നടക്കാത്ത മനോഹരമായ വാഗ്‌ദാനത്തില്‍ വീണുപോയവരാണ്‌ പാര്‍്‌ട്ടി  വിട്ടുപോയതെന്നും ഇവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗ്ഗത്തിലാണന്നും കേരള കോണ്‍ഗ്രസ്സ്‌ എം നേതാക്കള്‍.
ജില്ലയില്‍ കേരള കോണ്‍ഗ്രസ്സ്‌ എമ്മിന്‌ നിലപാടില്ലന്ന ആക്ഷേപം ശരിയല്ല.സംസ്ഥാനകമ്മറ്റിയുടെ തീരുമാനത്തിനൊപ്പമാണ്‌ ജില്ലാകമ്മറ്റി പ്രവര്‍ത്തിക്കുന്നത്‌.ഈ ആരോപണം ഉന്നയിച്ച്‌ പാര്‍ട്ടി  വി്‌ട്ടവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗ്ഗത്തിലാണന്നും നേതാക്കള്‍ ആരോപിച്ചു.മന്തംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ്‌ പരാജയം മറച്ചുവെക്കാനാണ്‌ കേരള കോണ്‍ഗ്രസ്സ്‌ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  നേരെ  കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്‌.ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ്സ്‌ സി.പി.എമ്മിന്‌ നല്‍കിയ പിന്തുണ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ തുടരുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പാര്‍ട്ടി വിട്ടവര്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍പോലും പാര്‍്‌ട്ടി   വിടുന്ന കാര്യം പറഞ്ഞിട്ടില്ലന്നും നേതാക്കള്‍ പറഞ്ഞു.യഥാര്‍ത്ഥ കേരള  കോണ്‍ഗ്രസ്സ്‌ എമ്മുകാര്‍ ഒന്നുംതന്നെ കോണ്‍ഗ്രസ്  കൂടാരത്തിലേക്ക്‌ പോകില്ലന്നും നേതാക്കള്‍ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news