May 21, 2026

കേരള സ്‌റ്റേറ്റ്‌ ലൈബ്രേറിയന്‍സ് യൂണിയന്‍ മാനന്തവാടി താലൂക്ക് സമ്മേളനം നടത്തി

0
IMG-20181028-WA0030
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരള സ്‌റ്റേറ്റ്‌ ലൈബ്രറിയന്‍സ് യൂണിയന്‍ മാനന്തവാടി താലൂക്ക് സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറികൗണ്‍സില്‍ എക്സികുട്ടീവ് കമ്മിറ്റി അംഗം   വേണു മുള്ളോട്ട് ഉദ്ഘാടനം ചെയ്തു.ലൈബ്രറികൗണ്‍സില്‍ താലൂക്ക് സെക്രട്ടറി   അജയകുമാര്‍ ,മാനന്തവാടി നഗരസഭ ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍  ശാരദാസജീവന്‍ ,കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു ജില്ലാ സെക്രട്ടറി എം.നാരായണന്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്‍റ് ഇ.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സുബ്രഹ്മണ്യന്‍ സ്വാഗതവും ഒ.എന്‍.രാജപ്പന്‍ നന്ദിയും പറഞു .ഭാരവാഹികളായി സുബ്രഹ്മണ്യന്‍ സെക്രട്ടറി ,ഒ.എന്‍ രാജപ്പന്‍ പ്രസിഡന്‍റ് എന്നിവരെ  തെരഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *