July 14, 2026

കരിയര്‍ ഡവലപ്‌മെന്റ് സെമിനാര്‍ നവംബർ 3-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ പുളിയാര്‍മല ഐ.ടി.ഐ.ക്ക് സമീപമുള്ള ലൗ ഗ്രീന്‍ അസോസിയേഷന്‍ ഹാളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 45നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കരിയര്‍ ഡവലപ്‌മെന്റ് എന്ന  വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍  പുതിയ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തുന്നതും അതില്‍ പരിശീലനം ലഭിക്കുന്നതിനുമായി രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.  പങ്കെടുക്കുന്നവര്‍ക്ക് 200 രൂപ യാത്രാ ബത്തയും ഭക്ഷണവും ലഭിക്കും.  താല്‍പര്യമുള്ളവര്‍ പട്ടികജാതി പ്രൊമോട്ടര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ കല്‍പ്പറ്റ 208099, മാനന്തവാടി 241644, പനമരം 220074, ബത്തേരി 221644.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *