April 29, 2026

എ.ടി.എം.കൗണ്ടർ ഉദ്ഘാടനം ചെയ്തു.

0
IMG_2958
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  പ്രമുഖ പൊതുമേഖലാ ബാങ്കായ കോർപ്പറേഷൻ ബാങ്ക് കൽപ്പറ്റ ശാഖയുടെ മൂന്നാമത്തെ എ.ടി.എം.കൗണ്ടർ  അനന്തവീര തിയ്യേറ്ററിന് എതിർവശം കെ.പി.കോംപ്ലക്‌സിൽ പ്രവർത്തനമാരംഭിച്ചു. കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്‌സണ്‍ സനിത ജഗദീഷ് എ.ടി.എം.കൗണ്ടറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.   കൽപ്പറ്റ മുനിസിപ്പൽ സെക്രട്ടറി കെ.ജി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.  കോർപ്പറേഷൻ ബാങ്ക് കൽപ്പറ്റ ശാഖ സീനിയർ മാനേജർ എം.ജെ.ഹാരിസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടി ശാഖാ മാനേജർ ശ്രീമതി ആര്യ ആശംസകളർപ്പിച്ചു.  കൽപ്പറ്റ ടൗണ്‍ സ്റ്റാന്റ് പരിസരത്ത് വന്ന കോർപ്പറേഷൻ ബാങ്കിന്റെ മൂന്നാമത്തെ എ.ടി.എം.യാത്രക്കാരെ സംബന്ധിച്ചും ടൗണ്‍ നിവാസികളെ സംബന്ധിച്ചും ഏറെ ഉപകാരപ്രദമാണ്.  കോഴിക്കോട് എസ്.എം.സ്ട്രീറ്റ് ബാങ്ക് മാനേജർ ഗണേശൻ, നടവയൽ ബ്രാഞ്ച് മാനേജർ രാഹുൽ, കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ വിവിധ സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *