April 17, 2026

രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ ദുരുദ്ദേശപരം: സി കെ ശശീന്ദ്രൻ എംഎൽഎ

0
bkf1c884-copy
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ: 
വയനാട് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ ദുരുദ്ദേശപരമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ ശശീന്ദ്രൻ. മെഡിക്കൽ കോളേജിനുവേണ്ടി 

2006 ൽ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രതീകാത്മകമായി ശിലാസ്ഥാപനം നടത്തിയിരുന്നു, ഇതൊഴിച്ചാൽ  യുഡിഎഫ് സർക്കാർ പദ്ധതിക്കുവേണ്ടി ഒന്നുംതന്നെ ചെയ്തിട്ടില്ല.രണ്ടായിരത്തി പന്ത്രണ്ടിൽ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച  വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്ന പദ്ധതിക്ക് പിന്നിൽ വിവാദം ഉയരുന്ന സാഹചര്യത്തിൽ മറുപടിയുമായാണ് എംഎൽഎ എത്തിയത്.
              പിണറായി സർക്കാരിൻറെ ഭരണകാലത്ത് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ അമ്പതേക്കർ സ്ഥലത്തേക്കുള്ള റോഡുപണി മൂന്നു കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ചിരുന്നു. എന്നാൽ പ്രളയത്തെത്തുടർന്ന് ഡിഡിഎംഎയും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും നടത്തിയ പഠനത്തിൽ ഈ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് തടസ്സമുന്നയിച്ചിരുന്നു. ഇതുവരെ വന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്ന ആവശ്യമുയർന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിന് പുതിയ സ്ഥലം കണ്ടെത്താൻ ബഡ്ജറ്റിൽ നിർദേശിച്ചതും, ആവശ്യമായ തുക വകയിരുത്തിയതും. വയനാടിൻറെ സ്വപ്നപദ്ധതിയായ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഈ വർഷം തന്നെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്  സർക്കാർ എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *