August 18, 2026

ഫെബ്രുവരി 25ന് മുൻപ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകും : രമേശ് ചെന്നിത്തല

0
fvc6c5ib-copy
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഫെബ്രുവരി 25ന് മുൻപ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫിൽ തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. കെ പി സി സി പ്രസിഡന്റ് പാണക്കാട് തങ്ങളെ സന്ദർശിച്ചത് സീറ്റ് കാര്യം സംസാരിക്കാനല്ലെന്നും ചെന്നിത്തല വയനാട്ടിൽ പറഞ്ഞു.
മുല്ലപ്പള്ളിയുടെ തങ്ങളുമായുള്ള സന്ദർശനത്തിൽ മറ്റ്
ജില്ലാ കമ്മിറ്റികൾ നൽകുന്ന ലിസ്റ്റ് പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥിയെ നിർണ്ണയിക്കുക,
ഫേയ്സ്ബുക്കിൽ അഭിപ്രായങ്ങൾ പറയുന്നതിനോട് യോജിപ്പില്ല.
യു ഡി എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും
20 സീറ്റും നേടാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിചേർത്തു. കൂടാതെ കേരള ബഡ്ജറ്റ് ജനങ്ങൾക്കേറ്റ ഇരുട്ടടി ആയിപ്പോയെന്നും  വയനാട്ടിലെ കർഷകരെ സംരക്ഷിക്കാൻ ഒരു നടപടിയുമുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *