April 17, 2026

കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് വയനാട് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ഞായറാഴ്ച ബത്തേരിയിൽ

0
IMG_20190201_214022
By ന്യൂസ് വയനാട് ബ്യൂറോ
കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് [KST ) വയനാട് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ സെമിനാറും  ഫെബ്രുവരി 3 – ന്   ഞായറാഴ്ച സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ വച്ച് നടക്കും.സംസ്ഥാന പ്രസിഡന്റ് ' ജയിംസ് കുര്യൻ ഉത്ഘാടനം ചെയ്യുന്ന സമ്മേളന ത്തിൽ ജില്ലാ പ്രസിഡന്റ്  സുനിൽ അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സെമിനാർ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  കെ.എ.ആന്റണി മാസ്റ്റർ ഉത്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി .വി.എം.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. വയനാട്ടിലെ വിവിധ സ്കൂളുകളിൽ നിന്നായി300 ഓളം അധ്യാപക പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ കെ.എസ്.ടി.എഫ് ജില്ലാ ഭാരവാഹികളായ  ജോയി തോമസ്, അനൂപ് ഫിലിപ്പ്, തങ്കച്ചൻ വി.സി., സെബാസ്റ്റ്യൻ പി.സി, ഷിമിൽ അഗസ്റ്റിൻ തോമസ് സ്റ്റീഫൻ തുടങ്ങിയവർ സംബന്ധിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സെമിനാർ, പ്രതിഭകളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *