കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ പരി . അമ്മയുടേയും ഇടവക മധ്യസ്ഥനായ വി.ഗീവർഗ്ഗീസിന്റെയും വി.സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിൻ പുത്തൻപ്പുര കൊടിയേറ്റി.ഫെബ്രുവരി 1 മുതൽ 11 വരെ നീണ്ടു നിൽക്കുന്ന തിരുനാൾ ദിനങ്ങളിൽ 10,11 തിയതികളിൽ പ്രധാന തിരുനാളാഘോഷം നടക്കും. എല്ലാ ദിവസങ്ങളിലും 4 .30 ന് തിരുനാൾ കുർബാന. പ്രാധാന തിരുനാൾ ദിവസങ്ങളിൽ; 10-ാം തിയ്യതി രാവിലെ 8.30 നും വൈകുന്നേരം 4.30 നുമുള്ള ആഘോഷമായ ദിവ്യബലിയ്ക്കു ശേഷം വൈകുന്നേരം 6.30 ന് തിരുനാൾ പ്രദക്ഷിണം. 9 ന് മേളക്കാഴ്ച്ച, 9.15 ന് കോമഡി ഉത്സവം.11-ാം തിയ്യതി 10.15 ന് ആഘോഷമായ തിരുനാൾ ദിവ്യബലി വികാരി ജനറാൾ .ഫാ. അബ്രാഹം നെല്ലിക്കൽ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരി.കുർബാനയുടെ ആശീർവാദം. ഉച്ചയ്ക്ക് ഒന്നിന് നേർച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.





Leave a Reply