August 20, 2026

പരീക്ഷ മുന്നൊരുക്ക ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും കരിയർ എക്സിബിഷനും നടത്തി.

0
IMG_20190202_162313
By ന്യൂസ് വയനാട് ബ്യൂറോ
.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട വയനാട് വാട്സ്ആപ്പ് കൂട്ടായ്മയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുകതമായി എസ്.എസ്.എൽ.സി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച പരീക്ഷ മുന്നൊരുക്ക ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും കരിയർ എക്സിബിഷനും   വെള്ളമുണ്ട 8/4 സിറ്റി ഓഡിറ്റോറിയത്തിൽ നടന്നു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി ഉദ്ഘാടനം ചെയ്തു.വയനാട് സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ഐ. എ. എസ് മുഖ്യാതിഥിയായിരിന്നു
എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷക്ക് തെയ്യാറെടുക്കേണ്ട വിധം,ശാസ്ത്രീയമായ പഠന രീതികൾ തുടങ്ങി പരീക്ഷാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിദഗ്‌ധർ ക്ലാസ്സെടുത്തു.വിവിധ ഉപരിപഠന മേഖലകൾ,കോഴ്‌സുകൾ,ജോലി സാധ്യതകൾ,സ്കോളർഷിപ്പുകൾ,തുടങ്ങി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഉപരിപഠന സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനും കേരളത്തിലെ മികച്ച കരിയർ വിദഗ്ധർ നയിക്കുന്ന സെമിനാറിൽ അവസരം ഉണ്ടായിരിന്നു.വിവിധ കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും വിവരണങ്ങളടങ്ങിയ ചാർട്ടുകളുടെ പ്രദർശനം പേഴ്‌സണൽ കരിയർ കൗണ്സിലിംഗിനുള്ള അവസരം ലഭ്യമായിരുന്നു.പരിപാടിയിൽ
സെക്കിന കെ അധ്യക്ഷത വഹിച്ചു കെ എച്ച് ബെറീഷ് , ആലിക്കോഴ ,കെ ടി ലെത്തിഫ് , ജാബിർ കൈപ്പാണി ,നാസർ വാഴയിൽ ,ഹാരിസ് കളത്തിൽ , ഉബൈദ്, സലീം കീപ്പുറത്ത് , ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *