May 19, 2024

റോഡ് സുരക്ഷ വാരം ജില്ലാതല ഉദ്ഘാടനം നാലിന്

0

    മുപ്പതാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4 മുതല്‍ 10 വരെ ജില്ലയില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും.  ജില്ലാതല ഉദ്ഘാടനം 4ന് രാവിലെ 11 ന് എ.പി.ജെ. ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും.  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിക്കും.  ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി മുഖ്യ പ്രഭാഷണം നടത്തും.  മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *