May 19, 2024

ഇനി കുമാരി കരയില്ല : കൂടെയുണ്ട് കോൺഗ്രസ്

0
Img 20190202 Wa0106
ഗഫൂർ വെണ്ണിയോട്
കൽപ്പറ്റ:
          കയറിക്കിടക്കാൻ ഒരു കൂരക്ക് വേണ്ടി കുമാരി  മുട്ടാത്ത വാതിലുകളില്ല     .                          കയറാത്ത പടവുകളുമില്ല! കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ  ഒന്നാം വാർഡ് കറുമ്പാല കോട്ട കുറുമ കോളനിയിലെ  കുമാരി കരുണാകരന്റെ കണ്ണീരിന് മുമ്പിൽ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം, ഉടനെ വന്നു .  കുമാരിക്ക് കൂരയൊരുക്കാൻ

അഞ്ച് ലക്ഷം രൂപ
നൽകുമെന്ന്        പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയബാധിത മേഖലയിലെ പരാതിക്കാരുടെ   പ്രശ്നങ്ങൾ കേൾക്കാൻ  എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് .
                    ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ കോരിച്ചൊരിയുന്നു എന്ന് വീമ്പു പറച്ചിലുകാരന്റെ വാർഡിലാണ് ഇത്തരത്തിൽ പട്ടികവർഗ്ഗക്കാർ  നരകം പേറി ജീവിക്കുന്നതെന്ന് കൂടി മനസ്സിലാക്കണം  .                       വനിതാ മതിലിന് ആളെ കൂട്ടി സ്ത്രീ ശാക്തീകരണം നടത്തുന്നവർ ഇതൊന്നു കാണണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.                                      പാഞ്ചായത്തിന്റെ താക്കോൽ സ്വന്തം കീശയിലാണെന്ന് മേനി നടിക്കുന്ന ജനപ്രതിനിധിക്കും     വിപ്ലവ വായാടികൾക്ക് മുമ്പിലും ഈ പ്രവർത്തനം മാതൃകയായി. 325 പരാതികൾ സ്വീകരിച്ചാണ്  അദ്ദേഹം മടങ്ങിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *