May 19, 2024

പ്രൈവറ്റ് ബസ്‌ മേഖലയെ സംരക്ഷിക്കണം: പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ

0
3md10
  
മാനന്തവാടി: പ്രൈവറ്റ് ബസ് മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ 550 ലധികം ബസുകൾ സർവീസ് നടത്തിയിരുന്നത് പ്രതിസന്ധിമൂലം ഇപ്പോൾ 322 ആയി ചുരുങ്ങി. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 32000 സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ 12000 ആയി ചുരുങ്ങി. അനിയന്ത്രിതമായ പാരലൽ സർവീസും ഇന്ധന വിലവർധനവുമാണ് ഇതിന് കാരണം. ചേസിസിന്റെയും സ്പെയർ പാട്സുകളുടെയും വില വർധനവും റോഡുകളുടെ ശോച്യാവസ്ഥയും സ്വകാര്യ, വ്യക്തിഗത വാഹനങ്ങളുടെ വർധനവും പ്രൈവറ്റ് ബസ് വ്യവസായത്തെ തകർച്ചയിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മോട്ടോർ വ്യവസായ നിയമ ഭേദഗതി ബിൽ സ്വകാര്യ ബസ് വ്യവസായത്തിന്റെ കടക്കൽ കത്തി വെക്കുന്നതാണ്. സ്വകാര്യ ബസ് മേഖലയ്ക്ക് ഇന്ധന സബ്സിഡി ഉൾപ്പെടെ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറുമായി ബന്ധപ്പെടണം. 
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം. റജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ഗോപി, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. ആന്റണി, സി.പി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: എം. റജീഷ് (പ്രസി.) പി.കെ. ബഷീർ, എ.വി. അനിൽ കുമാർ, എം.ജെ. ജെയിംസ് (വൈസ് പ്രസി.) എം.എസ്. സുരേഷ് ബാബു (സെക്ര.) പി.കെ. ശശിധരൻ, കെ. അനസ്, എം.ജെ. സജി (ജോ സെക്ര.) കെ.എം. ജയേഷ് കുമാർ (ട്രഷ. )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *