May 19, 2024

നല്ലൂർനാട് സർവ്വീസ് സഹകരണ ബേങ്കിന് പുതിയ ഭരണസമിതി: മനു കുഴിവേലിൽ പ്രസിഡണ്ട്

0
Img 20190205 Wa0007
നല്ലൂർ നാട് സർവ്വീസ് സഹകരണ ബേങ്കിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ സി.പി. ഐ. എം പാനൽ എതിരില്ലാതെ വിജയിച്ചതായി  റിട്ടേണിംങ് ഓഫീസർ അറിയിച്ചു. മനു .ജി. കുഴിവേലി പ്രസിഡന്റായും എം.പി വത്സൻ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുത്തു. മനു .ജി. കുഴിവേലി എടവക ഗ്രാമ പഞ്ചായത്തംഗവും സി.പി.ഐ.എം പനമരം ഏരിയ കമ്മിറ്റി അംഗവുമാണ്. എം.പി. വത്സൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗവും നല്ലൂർനാട് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ . ചന്ദ്രൻ ,  അബുബക്കർ അത്തിലൻ, ബാബുരാജ് എം.കെ,  ഷറഫുന്നിസ്സ, ലിസൺ അഗസ്റ്റ്യൻ, ദിവ്യ രാജേഷ്, വിലാസിനി എന്നിവരാണ് ഭരണസമിതിയിലേക്ക്  എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 1993 മുതൽ സി.പി.എം  നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ്  നല്ലൂർനാട്  സർവ്വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. മാനന്തവാടി അസിസ്റ്റൻറ് റജിസ്ട്രാർ ഓഫീസിലെ  ആലിഫ് ഋഷാൻ   തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്. ചുമതല ഏറ്റെടുത്തതിന് ശേഷം ഭരണ സമിതി അംഗങ്ങൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. നൂറ് വർഷം തികയുന്ന ബാങ്കിന്റെ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം മനു.ജി. കുഴിവേലി നിർവ്വഹിച്ചു.   എം.പി. വത്സൻ സ്വാഗതവും, സെക്രട്ടറി  പി ആർ ലക്ഷ്മണൻ നന്ദിയും രേഖപ്പെടുത്തി. കെ മുരളിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജസ്റ്റിൻ ബേബി, കെ എർ. ജയപ്രകാശ് ഷീല കമലാസസനൻ നജീബ് മണ്ണാർ ബി. ഗോപകുമാർ  ഇന്ദിര പ്രേമചന്ദ്രൻ എ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *