May 19, 2024

വെളിച്ചത്തിലേക്ക് നടക്കാം: സംസ്കാര സാഹിതി യാത്രക്ക് വയനാട്ടിൽ സ്വീകരണം നൽകി.

0
Img 20190205 Wa0002
തരുവണ : 

സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ  ആര്യാടൻ ഷൗക്കത്ത്   നയിക്കുന്ന വെളിച്ചത്തിലേക്ക് നടക്കാം എന്ന സാംസ്കാരിക യാത്രയ്ക്ക്   തരുവണയിൽ സ്വീകരണം നൽകി. പരിപാടിയോടനുബന്ധിച്ച് സംസ്കാര സാഹിതി സംസ്ഥാന കമ്മറ്റിയിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന നാടൻ പാട്ടും ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്സേ ഇന്ത്യ മരിക്കട്ടെ എന്ന തെരുവ് നാടകവും അവതരിപ്പിച്ചു.  സാസ്കാരിക സമ്മേളനത്തിൽ വച്ച് നിയോജക മണ്ഡലത്തിലെ സാസ്കാരിക സാമൂഹ്വമേഖലകളിലെ മികച്ച വ്യക്തികളെ  ആദരിച്ചു. . മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജിജി പോൾ അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ. വർഗീസ്, സുരേഷ് ബാബു വാളൽ, വിനോദ് തോട്ടത്തിൽ , ടി.കെ. മമ്മൂട്ടി, കെ.ജെ.പൈലി, മംഗലശ്ശേരി മാധവൻ മാസ്റ്റർ, ചിന്നമ്മ ജോസ്, എൻ.പി. പ്രദീപ് കുമാർ, സി.കെ. ജിതേഷ് 

തുടങ്ങിയവർ പ്രസംഗിച്ചു .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *