പ്രതീകാത്മക ശവയാത്ര നടത്തി ഹരിതസേന
കൽപ്പറ്റ: പ്രതീകാത്മക ശവ യാത്രയുമായി ഹരിതസേന കർഷകർ ജില്ലാ ആസ്ഥാനത്തേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു. വയനാടിന് സമ്പൂർണ കാർഷിക പാക്കേജ് നടപ്പാക്കുക, കർഷക കുടുംബങ്ങൾക്ക് 10000 രൂപ ജീവനാംശമായി അനുവദിക്കുക, ജപ്തി, ലേലം, സർഫാസി നിയമങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ ജില്ലാ ആസ്ഥാനത്തേയ്ക്ക് മാർച്ച് സംഘടിപ്പിച്ചത്. സംസ്ഥാന കേന്ദ്ര ബഡ്ജറ്റുകളിൽ കർഷകർക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല തീർത്തും നിരാശാജനകമാണ്, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ ജില്ലയിലെ എല്ലാ കർഷകർക്കും ലഭിക്കാനും ഇടയില്ലാത്ത തരത്തിലാണ് ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ. തികച്ചും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം മുന്നിൽ കണ്ട് തട്ടിക്കൂട്ടിയതാണ് ഈ ബഡ്ജറ്റെന്ന് മാർച്ച് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഹരിതസേന സംസ്ഥാന ചെയർമാൻ അഡ്വ: പ്രദീപ് കുമാർ പറഞ്ഞു. സർവ്വവും നഷ്ടപ്പെട്ട ജനസമൂഹമായി കർഷകർ മാറുമ്പോഴും സർക്കാരാകട്ടെ ഉദ്യോഗസ്ഥർക്ക് വീണ്ടും ശമ്പള പരിഷ്കരണവും ആനുകൂല്ല്യങ്ങളും പ്രഖ്യാപിച്ചിരിക്കുയാണ്. അതു കൊണ്ട് ഈ നാട്ടിലെ പാവപ്പെട്ട കർഷകർക്ക് വേണ്ടി സംസാരിക്കാൻ ആളില്ലാതായിരിക്കുന്നു എന്ന് മാർച്ചിന്റെ അദ്ധ്യക്ഷനായിരുന്ന ജില്ലാ പ്രസിഡന്റ് എം.എ സുരേന്ദ്രൻ പറഞ്ഞു. മാർച്ചിൽ പ്രതീകാത്മകമായി ശവസംസ്കാര ചടങ്ങുകളും നടത്തി. എം.എ അഗസ്റ്റ്യൻ, സുധാകര സ്വാമി, ജോസ് പുന്നയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply