August 20, 2026

വീടിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി

0
IMG-20190205-WA0012
By ന്യൂസ് വയനാട് ബ്യൂറോ
   ബത്തേരി: 
 വീടിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. കേരള ,തമിഴ്നാട് അതിർത്തിയിൽ പാട്ടവയൽ വീട്ടിപ്പടി വില്ലൻ വീട്ടിൽ രാഹിന്റെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച  രാവിലെ 11 മണിയോടെയാണ് പുലിയെ കണ്ടത്.ഇദ്ദേഹത്തിന്റെ മകളാണ് കട്ടിലനടിയിൽ പുലിയെ ആദ്യം കണ്ടത്.രണ്ട് ദിവസ്സമായി വീട്ടുകാർ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച്ച  രാവിലെ വീട്ടിലെത്തിയപ്പോഴാണ്  പുലിയെ വീട്ടിനുള്ളിലെ കട്ടിലനടിയിൽ  കണ്ടത്.സംഭവം അറിഞ്ഞ് തമിഴ്നാട് മുക്കട്ടി റെയിഞ്ചിലെ വനപാലകർ സ്ഥലത്തെത്തി.ഈ മേഖലയിൽ പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ    ശല്യം രൂക്ഷമാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *