April 17, 2026

പ്രളയക്കെടുതി: രാപ്പകൽ സമരം ആരംഭിച്ചു.

0
02
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:


  ആദിവാസി വികസനപാര്‍ട്ടി  ജില്ലാ കമ്മിറ്റി  വയനാട്  കളക്ട്രേറ്റ്പടിക്കല്‍  രാപ്പകല്‍ യാചനാസമരം

നടത്തി.പ്രളയക്കെടുതിയില്‍ ആദിവാസികളടക്കം ഒട്ടനവധി ആളുകളുടെ വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടു. .എന്നാൽ  ഗവൺമെന്റ് വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്കും ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ല.അതില്‍ പ്രതിഷേധിച്ച് നടത്തിയ രാപ്പകല്‍ യാചനാസമരം ആദിവാസി വികസനപാര്‍ട്ടി  നേതാവ് കേളു പഞ്ചാരക്കൊല്ലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നി ട്ടംമാനി കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.ചന്തു ഒഴുക്കൊല്ലി സ്വാഗതം പറഞ്ഞു.സെക്രട്ടറി വെള്ളന്‍ കാട്ടിമൂല,മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ലത ചിറമൂല,യൂത്ത് വിംഗ് ജില്ലാ ചെയര്‍മാന്‍ ബിബിന്‍ കൂടോത്തുമ്മല്‍,സുധാകരന്‍ കാവും മൂല എന്നിവര്‍ സംസാരിച്ചു. സമരം ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് അവസാനിക്കും. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *