കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ( കെ പി സി ടി എ ) സംസ്ഥാന സമ്മേളനം എട്ട് മുതൽ ബത്തേരിയിൽ
കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ ജനാധിപത്യ കൂട്ടായ്മയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ( കെ പി സി ടി എ ) സംസ്ഥാന സമ്മേളനം ഫെബ്രുവരി 8, 9 ,10 തീയതികളിൽ സുൽത്താൻബത്തേരി ശ്രേയസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. സമ്മേളനത്തിൽ വിവിധ സെഷനുകളിലായി കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ, എം പിമാരായ ശശി തരൂർ , എം.കെ രാഘവൻ, എം.എൽ.എമാരായ കെഎം ഷാജി, കെ മുരളീധരൻ, ഐ.സി ബാലകൃഷ്ണൻ , യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ മുൻമന്ത്രി പികെ ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവരും വിദ്യാഭ്യാസ , സാംസ്കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ കല്പറ്റയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.





Leave a Reply