September 2, 2026

ഭവന നിര്‍മ്മാണ ബോര്‍ഡ് അദാലത്ത് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
ഭവന നിര്‍മ്മാണ ബോര്‍ഡ് അദാലത്ത്
മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ഭവന നിര്‍മ്മാണ വായ്പകള്‍ തീര്‍പ്പാക്കുന്നതില്‍ പ്രയാസമനുഭവിക്കുന്ന ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അദാലത്ത് സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 8ന് രാവിലെ 10ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല അദാലത്ത് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഭവന വായ്പകള്‍ തീര്‍പ്പാക്കാന്‍ ബോര്‍ഡ് പല ഘട്ടങ്ങളിലായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.  ഒട്ടേറെ ഗുണഭോക്താക്കള്‍ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന പ്രതേ്യക സാഹചര്യം പരിഗണിച്ചാണ് അദാലത്തിന് വേദി ഒരുക്കുന്നത്.  ഗുണഭോക്താക്കളുടെ നിലവിലുള്ള സ്ഥിതി വിവരങ്ങള്‍ പരിശോധിച്ച് കടങ്ങളില്‍ തീര്‍പ്പുണ്ടാവും.  ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, സെക്രട്ടറിയും ഹൗസിംഗ് കമ്മീഷണറുമായ ബി.അബ്ദുള്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *