September 2, 2026

വാടക പരിഷ്കരിക്കുന്ന ബിൽ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.

0
IMG-20190206-WA0052
By ന്യൂസ് വയനാട് ബ്യൂറോ
വാടക പരിഷ്കരിക്കുന്ന  ബില്ല് പാസാക്കുമെന്ന മന്ത്രി ഇ ചന്ദ്രശേഖരനെ ടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. നേരത്തെ ഈ ബിൽ തയ്യാറായിരുന്നുവെങ്കിലും ആ സഭയുടെ കാലാവധി കഴിഞ്ഞതിനാൽ ഇല്ലാതാവുകയാണ് ചെയ്തത് ഭേദഗതി വരുത്തിയ ബില്ലിന് നിയമവകുപ്പ് രൂപം നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കെട്ടിട ഉടമകളും വ്യാപാരി-വ്യവസായി സംഘടനകളുമായും ചർച്ച ചെയ്തു തയ്യാറാക്കിയ ബിൽ എത്രയും പെട്ടെന്ന് പാസാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.സ്റ്റേറ്റ്  സെക്രട്ടറി ആയി തെരഞ്ഞെടുത്ത  അലി ബ്രാന് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാപ്രസിഡണ്ട് അബ്ബാസ് ഹാജി അധ്യക്ഷം വഹിച്ചു സ്റ്റേജ് ജനറൽസെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനംചെയ്തു. സ്മിതാ സജീവൻ, അയൂബ് ,അഡ്വക്കേറ്റ് രാജീവ് ,സലീം കൽപ്പറ്റ, c നാസർ, അബൂബക്കർ പള്ളിയാൽ, എസ് എ ഫ്രാൻസിസ്, മുസ്തഫ പാറക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു ജില്ലാസെക്രട്ടറി അഡ്വക്കറ്റ് ജസ്റ്റസ് സ്വാഗതവും ജോയിൻറ് സെക്രട്ടറി നിരൻ നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *