April 17, 2026

നിച്ച് ഓഫ് ട്രൂത്ത് സ്നേഹസംവാദം ഫെബ്രുവരി 10ന് കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

.

കൽപ്പറ്റ:-

"മനുഷ്യർ – നമ്മളൊന്ന് നമ്മുടെ ദൈവമൊന്ന് " എന്ന പ്രമേയത്തിൽ നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിക്കുന്ന സ്നേഹസംവാദം ഫിബ്രവരി 10ന് ഞായറാഴ്ച കൽപ്പറ്റയിൽ നടക്കും.പുതിയ ബസ് സ്റ്റാൻറ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സംവാദത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടർ എം.എം.അക്ബർഅനസ് അബ്ദുൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകും.സംശയ നിവാരണത്തിന് തുറന്ന അവസരം ഉണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ വിഷയങ്ങളിൽ നിച്ച് ഓഫ് ട്രുത്ത് സേനഹസംവാങ്ങൾ സംഘടിപ്പിച്ചു വരുന്നു.

അനുയായികളുടെ കളങ്കിത പ്രവർത്തനങ്ങൾ നിമിത്തം മതം തെറ്റിദ്ധരിക്കപ്പടുകയും വിമർശിക്കപ്പെടുകയും ചെയ്യുകയാണ് ഇന്ന്. ഇതര മതങ്ങളെ ആദരിച്ചും ബഹുമാനിച്ചും സ്വന്തം മതത്തെ പിചയപ്പെടുത്താൻ കഴിയണം. പ്രമാണങ്ങളിലൂടെയാണ് മതത്തെ പഠിക്കേണ്ടത്;അനുയായികളുടെ പ്രവർത്തനങ്ങളിലൂടെയല്ല.

പൊതുവേദിയിൽ മാന്യമായി ചോദിച്ച് സംശയം തീർക്കുകയുംചോദ്യ കർത്താവിനോട് ആദരവോടെ സംവദിക്കുകയും ചെയ്യുന്ന ഒരു നല്ല സംസ്കാരം രൂപപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവാണ്. പറഞ്ഞ് ജയിക്കാനല്ല;അറിഞ്ഞ് തിരുത്താനാണ് സംവാദങ്ങൾ എന്ന തിരിച്ചറിവ് വളർന്നു വരണം.

മതാനുയായികൾ തമ്മിലുള്ള വൈരം വെടിഞ്ഞ് പരസ്പര സേനഹവും സൗഹാർദ്ദവും വളർത്തി നാനാത്വത്തിൽ ഏകത്വമെന്ന ഭാരത പൈതൃകം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന് ശക്തി പകരാൻ ഇത്തരം സംവാദങ്ങൾ സഹായകമാകും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പോക്കർ ഫാറൂഖികൺവീനർ പി കെ ഹാഷിർകെ എം കെ ദേവർഷോലഅബ്ദുറഹ്മാൻ സുല്ലമിഅബ്ദുല്ല താനേരി,ഉമ്മർ സി കെ തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *