എ കെ ജി സെന്ററിന്റെ ഫ്രാഞ്ചൈസിയായി ദേവസ്വംബോര്‍ഡ് അധ:പതിച്ചു: മുല്ലപ്പള്ളി രാമചന്ദ്രന്‍.
മാധ്യമങ്ങളെ വിലക്കാനുള്ള സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും മുല്ലപ്പള്ളി
കല്‍പ്പറ്റ: എ കെ ജി സെന്ററിന്റെ ഫ്രൈഞ്ചൈസിയായി ദേവസ്വംബോര്‍ഡ് അധപതിച്ചുവെന്ന് കെ പി പി പി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹിന്ദുവിശ്വാസികളുടെ മനസില്‍ മുറിവും പ്രതിഷേധവുമുണ്ടാക്കി. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച സമീപനം വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് അഭിപ്രായം മാറ്റിമാറ്റി പറയുകയാണ്. സി പി എമ്മിന്റെ സമ്മര്‍ദ്ദമാണോ ഇതിന് പിന്നിലെന്ന് പറയാന്‍ പ്രസിഡന്റ് തയ്യാറാവണം. ജനരോക്ഷത്തെ ലിംഗസമത്വം കൊണ്ട് നേരിട്ടാല്‍ പിണറായി വിജയന്റെ കൈമുറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശബരിമല വിഷയം സര്‍ക്കാര്‍ ഒരു കവചമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നവംബര്‍ മാസം മുതല്‍ മാധ്യമവിലക്ക് തുടരുകയാണ്. സെക്രട്ടറിയേറ്റിലും മറ്റും മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണണമെങ്കില്‍ പി ആര്‍ ഡി മുഖേന മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് പറയുന്നത്. അനുനിമിഷം വാര്‍ത്തകളുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ല. ഇത് ആവിഷ്‌ക്കാര നിരോധനത്തിന്റെ ഭാഗമാണ്. ഇതിനെ ഒരു കള്‍ച്ചറല്‍ ഫാസിസമായി മാത്രമെ കാണാന്‍ സാധിക്കൂ. റെയില്‍വെസ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ മീഡിയാ കോര്‍ണര്‍ തുറക്കുമെന്നാണ് പറയുന്നത്. ഇതും മാധ്യമസ്വാതന്ത്രത്തിനെതിരാണ്. ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഈ നടപടി പത്രമാരണ നിയമമാണെന്നും അദ്ദേഹം പരിഹസിച്ചു. നവംബറിലെ സര്‍ക്കുലര്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ വന്നിരിക്കുകയാണ്. ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ശൂരനാട് രാജശേഖരന്‍, എ എ ഷുക്കൂര്‍, സുമ ബാലകൃഷ്ണന്‍, ജോണ്‍സണ്‍ എബ്രഹാം, സി ആര്‍ ജയപ്രകാശ്, കെ കെ അബ്രഹാം, പി പി ആലി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply