April 17, 2026

കബനി ചെറുപുഴയിൽ വീണ്ടും നായകളുടെ ജഡം. .

0
IMG-20190207-WA0064
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:
കബനി ചെറുപുഴയിൽ വിഷം കൊടുത്ത് കൊന്ന  നായകളുടെ ജഡം  സംസ്കരിച്ചു. 
പനമരം കബനി ചെറുപുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി നായകളുടെ ജീർണ്ണിച്ച ജഡം ദുരൂഹമായ നിലയിൽ ഒഴുകി വരുന്നത് പരിസരവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. . പത്തോളം നായകളുടെ ദുർഗന്ധം വമിക്കുന്ന ജീർണ്ണിച്ച ജഡമാണ് പനമരം നടവയൽ റോഡിലെ കബനി ചെറുപുഴയിൽ ഒഴുകി വന്നത്. പനമരം മൃഗാശുപത്രിക്ക് സമീപം ഇന്നലെ കണ്ടെത്തിയ 3 എണ്ണത്തിനെ സാമൂഹ്യ പ്രവർത്തകരും സി.എച്ച്  റെസ്ക്യൂ ടീം അംഗങ്ങളും പുഴക്കരയിൽ സംസ്കരിച്ചതിന് തൊട്ട് പിറകെ ഇന്ന് വീണ്ടും 3 എണ്ണത്തിനെ കണ്ടെത്തിയത്.തുടർന്ന് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും വിവരമറിയിച്ചു.മറ്റെവിടെയോ നിന്നും വിഷം കൊടുത്ത് കൊന്നനായകളുടെ ജഡം പനമരംപുഴയിൽ വലിച്ചെറിഞ്ഞെന്ന വിവരമാണ് പ്രചരിക്കുന്നത്. ജലനിധി ശുദ്ധജല ഉപഭോക്താക്കൾ ഉൾപ്പടെ ആയിരക്കണക്കിന് വീട്ടുകാർ ഉൾപ്പടെ നിരവധി പേർ പനമരം പഞ്ചായത്തിൽ ആശ്രയിക്കുന്ന പുഴയാണ് കബനി. സംഭവമറിഞ്ഞിട്ടും അടിയന്തിര നടപടി സ്വീകരിക്കാത്ത 
പഞ്ചായത്തിന്റെയും ആരോഗ്യ പകുപ്പിന്റെ ഉദാസീനതക്കെതിരെ ജനരോഷമുയർന്നു.
( മെഹറൂഫ് പനമരം )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *