എം.എസ്. എഫ്. ദേശീയ ക്യാമ്പയിൻ വിജയിപ്പിക്കും. .
വയനാട് ജില്ലയിൽ 8,9,10.തിയ്യതികളിൽ നടക്കുന്ന എം. എസ്. എഫ് ദേശീയ ക്യാമ്പയിനും, മാനന്തവാടിയിൽ നടക്കുന്ന സമാപനസമ്മേളനവും വിജയിപ്പിക്കാൻ മാനന്തവാടി ലീഗ് ഓഫീസിൽ ചേർന്ന മാനന്തവാടി മണ്ഡലം മസ്ലീം ലീഗ് സയുക്ത കമ്മിറ്റി യോഗം തീരുമാനിച്ചു. പടയൻമുഹമ്മ് അധ്യക്ഷം വഹിച്ചു. യോഗം എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി എം. പി. നവാസ് ഉൽഘടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ്, സെക്രട്ടറി അസ്മത്, കടവത്മുഹമ്മദ്, അഡ്വ.. പടയൻ റഷീദ്,, കെ. സി. മയൻഹാജി, കെ..എം. അബ്ദല്ലഹാജി, പടയൻ അബ്ദുള്ള, കണ്ണോളി മുഹമ്മദ്, സിദീഖ് തലപ്പു ഴ, ഹാരിസ് കാട്ടിക്കുളം, ഉസ്മാൻ പള്ളിയൽ, എ. കെ. നാസർ, കേളോത് ആവ, പി. വി. എസ് മൂസ്സ, സി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടിയിൽ നടക്കുന്ന വൈറ്റ് ഗാർഡ് പരേഡും, സമാപന സമ്മേളനവും വൻ വിജയമാക്കാൻ യോഗം ആസൂത്രണം ചെയ്തു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ജാർഖണ്ഡിൽ നിന്നും എത്തിയ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. എരുമത്തെരുവിൽ നിന്നും ആരംഭിക്കുന്ന വൈറ്റ് ഗാർഡ് പരേഡ് അഖിലേന്ത്യ പ്രസിഡന്റ് ഖദർ മൊയ്‌ദീൻ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന, ജില്ലാനേതാക്കൾ സമാപനസമ്മേളനത്തിൽ പങ്കെടുക്കും





Leave a Reply