September 24, 2026

കുടുംബശ്രീ ബസാര്‍ ഉദ്ഘാടനം ചെയ്തു.

0
IMG-20190208-WA0030
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ : വയനാട് കുടുംബശ്രീ ബസാർ  സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ഒരു കുടകീഴില്‍ ലഭ്യമാക്കുക, സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണ്  കുടുംബശ്രീ ബസാറുകള്‍ 
കുടുംബശ്രി ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മ ഉറപ്പു വരുത്തി പരിശുദ്ധിയോടെ വിലക്കുറവില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കമ്പളക്കാട് ബസ്സ്സ്റ്റാന്റ് ബില്‍ഡിംഗില്‍ ആരംഭിച്ച കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടന ചടങ്ങിന്  കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. 
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി. ജെ രാജേന്ദ്രപ്രസാദ് , കോട്ടത്തറ  പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ  ജോസഫ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍,  പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ തുടങ്ങിയവർ  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *