May 4, 2024

‘നാമ്പ് – നാം അൻപോടെ’ കൊയ്ത്തുത്സവവും കമ്മ്യൂണിറ്റി ടൂറിസം ഉൽഘാടനവും ശനിയാഴ്ച മുതൽ

0
കൽപ്പറ്റ: ‘നാമ്പ് – നാം അൻപോടെ’   കൊയ്ത്തുത്സവവും കമ്മ്യൂണിറ്റി ടൂറിസം ഉൽഘാടനവും ഫെബ്രുവരി 9, 10 തിയതികളിൽ വയനാട് തെക്കുംതറ പൊന്നങ്കോട് പാടശേഖരത്ത് നടക്കും. വേങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ തെക്കുംതറ പ്രത്യാശ കർഷക കൂട്ടായ്മയും കബനി കമ്മ്യൂണിറ്റി ടൂറിസവും ചേർന്നാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
പ്രളയാനന്തര വയനാടിന്റെ പുനർ നിർമ്മിതിയിലേക്കുള്ള ഒരു ചുവടുവയ്പ്പായ ഈ പദ്ധതി കർഷകരുടെയും ഉപഭോക്താക്കളുടെയും സഞ്ചാരികളുടെയും നിക്ഷേപ പങ്കാളിത്തത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാസകീടനാശിനികൾ ഉപയോഗിക്കാത്ത ജൈവ സമ്പുഷ്ടമായ അരി നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്ന് കർഷകർ ഉറപ്പു നൽകുന്നു. 
പൊന്നങ്കോട് പാടശേഖരത്ത് ഫെബ്രുവരി 9 ശനിയാഴ്ച കാലത്ത് 9 മണിക്ക്  വയനാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഷാജി അലക്സാണ്ടർ കൊയ്ത്തുത്സവം ഉൽഘാടനം ചെയ്യും. തുടർന്നു തെക്കുംതറയിലെ ജൈവ കർഷകൻ ജയേഷിന്റെ കൃഷിയിടത്തിലൂടെ യാത്രയും വയനാടൻ നെൽവിത്തായ ഗന്ധകശാലയെ പരിചയപെടുത്തലും നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് വയനാടിന്റെ കാർഷിക ചരിത്ര -പാരമ്പര്യങ്ങളെക്കുറിച്ചുള്ള കഥപറച്ചിൽ ഗോപാലൻ നമ്പ്യാർ മാസ്റ്റർ നടത്തും.
വൈകീട്ട് 4 മണിക്ക് പൊതുസമ്മേളനവും കമ്മ്യൂണിറ്റി ടൂറിസം ഉൽഘാടനവും നടക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ ഉൽഘാടനം നിർവഹിക്കും.
തെക്കുംതറ ഗ്രാമത്തിൽ പുതിയതായി തയ്യാറായിട്ടുള്ള ഹോംസ്റ്റേകളിൽ കൊയ്ത്തുത്സവത്തോടനബന്ധിച്ചു താമസിക്കുവാനുള്ള സൗകര്യം ലഭ്യമാണ്. 
സുസ്ഥിരവും പ്രകൃതിസൗഹൃദപരവും ആയ ഗ്രാമീണ ടൂറിസത്തിന്റെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഹോംസ്റ്റേ നടത്തുന്ന കുടുംബങ്ങൾ, വനിതകൾ, ഗൈഡുകൾ, ടാക്സി ഡ്രൈവർമാർ  തുടങ്ങിയവർക്ക് ഒരു അധിക വരുമാനം ഇതിലൂടെ ലഭ്യമാകും.
പൊതുസമ്മേളനത്തിന് ശേഷം വയനാട് നന്ദുണി കലാസംഘത്തിന്റെ നാടൻപാട്ടുകളും നായാടിപൊയിൽ കലാസംഘത്തിന്റെ തുടിക്കൂട്ടവും വട്ടം കളിയും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *