May 10, 2026

“വീടു വീടാന്തരം കോൺഗ്രസ്: രാജ്യരക്ഷയ്ക്ക് രാഹുഹുൽ ഗാന്ധി” ക്യാമ്പയിൻ തുടങ്ങി.

0
IMG-20190209-WA0043
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തുറന്ന് കാണിക്കുംന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുംന്ന"വീടു വീടാന്തരം കോൺഗ്രസ് രാജ്യരക്ഷയ്ക്ക് രാഹുഹുൽ ഗാന്ധി" ക്യാമ്പയിൻ വയനാട് പാർലമെന്റ് തല ഉത്ഘാടനം മാനന്തവാടിയിൽ വെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി നിർവഹിച്ചു…അഴിമതിയിൽ മുങ്ങിയ സർക്കാരുകളേയും,രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, വർഗീയ ഫാസിസ്റ്റ് നടപടികൾ,  കർഷകദ്രോഹ നടപടികൾ, വില വർദ്ധനവ്,അക്രമ കൊലപാതക പരമ്പരകൾ തുടങ്ങിയ ജനദ്രോഹ നടപടികൾ തുറന്ന് കാണിക്കുന്നതിന് വേണ്ടിയുള്ള ഗൃഹ സന്ദർശനം നടത്തി ദേശീയ കമ്മിറ്റിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം… പരിപാടിയുടെ നിയോജക മണ്ഡലം കോഡിനേറ്ററായി ജയേഷ് പി.ജെ.യെ നിയമിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.ഇന്ദ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി.ഇ.സി.രൂപേഷ്, സിറാജ്കമ്പ, ബൈജു പുത്തൻപുരയ്ക്കൽ, സുശോഭ്ചെറുകുമ്പം, അഷ്ക്കറലി,പ്രിയേഷ് തോമസ്, കുമാരി.എ.ബിജി,ചന്ദ്രൻ എടമന,ദീപു.ഒ.എം,ഷംസീർഅരണപ്പാറ,സി.എച്ച്.സുഹൈർ, അനീഷ്.പി.കെ, സിജോ കമ്മന, തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *