പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി കൗൺസലിംങ് ക്ലാസ്സ് നടത്തി
മീനങ്ങാടി: സ്കോൾ കേരളയുടെയും ,കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി കൗൺസലിംങ് ക്ലാസ്സ് നടത്തി.മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന സ്കോൾ കേരള ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ പി.എ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.ജില്ലാ കോർഡിനേറ്റർ എ. എൻ.രമേശൻ, ഡോ.ബാവ.കെ.പാലുകുന്ന്, സി.ഇ. മുഷ്താഖ് ബാബു എന്നിവർ പ്രസംഗിച്ചു. 'എങ്ങനെ പഠിക്കണം, പരീക്ഷയെഴുതണം' എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിജി ജോസ് ശ്രീകണ്ഠാപുരം ക്ലാസ്സെടുത്തു.





Leave a Reply