April 17, 2026

ആരോഗ്യ സന്ദേശയാത്ര മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ  (ഫെബ്രുവരി 11) നിർവഹിക്കും. രാവിലെ 10ന് മാനന്തവാടി എൽ.എഫ്.യു.പി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് ബോധവത്ക്കരണ റാലി അസി. സുപ്രണ്ട് ഓഫ് പൊലീസ് ഡോ. വൈഭവ് സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്യും. 
ഫെബ്രുവരി 11 മുതൽ 14 വരെ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ആരോഗ്യ ജാഗ്രത പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യത്തിലൂന്നി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ബോധവത്ക്കരണമാണ് ലക്ഷ്യം. ജില്ലാഭരണകൂടം, ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം വയനാട് എന്നി വിഭാഗങ്ങളുടെ നേതൃത്തിലാണ് സംഘാടനം. സ്റ്റുഡന്റ് ഡോക്ടർ കാഡറ്റുമാർക്ക് പുസ്തക വിതരണം, ബോധവത്ക്കരണ പാവനാടകം, മൊബൈൽ വീഡിയോ പ്രദർശനം, ബോധവത്ക്കരണ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *