August 12, 2026

ഗാന്ധിജിയില്ലാത്ത ഇന്ത്യ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്ന് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ

0
IMG-20190211-WA0023
By ന്യൂസ് വയനാട് ബ്യൂറോ
ഗാന്ധിജിയില്ലാത്ത ഇന്ത്യ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് നാഷണൽ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ബി.ജെ.പി സർക്കാർ നടത്തുന്നത്. മതേതരത്വം തകർക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന എൻ.ഡി..എ  ഭരണത്തെ താഴിയിറക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യമാണ്. യു.പി.എ മുന്നണി അധികാരത്തിലെത്തിയാൽ മാത്രമേ ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നില നിൽക്കുകയുള്ളൂ. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും മറ്റു മതവിഭാഗങ്ങളെയും ഭിന്നിപ്പിച്ച് വീണ്ടും ഇന്ത്യൻ ഭറണം പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങളാണ് ഹിന്ദു പരിവാർ സംഘടനകൾ ശ്രമിക്കുന്നത്. ഇതിന് തടയിടാനും മതേതരത്വം മുറുകെ പിടിക്കുന്ന രാഷ്ട്രീയ പാർ‌ട്ടികളിലേക്ക്  ഭരണം കൊണ്ടുവരാനും യുവാക്കൾ മുന്നിട്ടിറങ്ങണം. പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും മുസ്‌ലിങ്ങളാല്ലാത്തവരെ ഉന്മൂലനം ചെയ്യുന്നുവെന്ന വ്യാജപ്രചാരണം നടത്തിയും മതസൗഹാർദം തകർക്കും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഗൂഢമായി ഇക്കൂട്ടർ നടത്തുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് വിശ്വസിക്കുന്ന മുസ്‌ലിങ്ങൾ ഹിന്ദുമത വിശ്വാസത്തെ തകർക്കുന്നുവെന്ന പ്രചാരണം നടത്തുന്ന ബി.ജെ.പി വർഗീയകലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബൈബിളും ഖുർ ആനും ഭഗവത്‌ഗീതയും ശാന്തിയും സമാധനമുണ്ടാവാൻ ഒന്നിക്കണമെന്ന് പറയുമ്പോൾ ഇതിനെ തകർക്കുന്ന ഫാസിസ്റ്റ് കക്ഷികളെ തൂത്തെറിയാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *