May 1, 2024

കേന്ദ്ര കേരള സർക്കാരുകൾ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളും നിയമങ്ങളുമാണ് നടപ്പിലാക്കുന്നതെന്ന് പി.കെ. ഫിറോസ്

0
Img 20190211 Wa0025
പനമരം:
കേന്ദ്ര കേരള സർക്കാരുകൾ വിദ്യാർഥി വിരുദ്ധ നിലപാടുകളും നിയമങ്ങളുമാണ് നടപ്പിലാക്കുന്നതെന്ന് സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. കൂളിവയലിൽ നടക്കുന്ന എം.എസ്. എഫ്. ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 യു.പി.എ സർക്കാർ കൊണ്ടു വന്ന സർവകലാശാലകളല്ലാതെ പുതിയ ഒരു സർവകലാശാല പോലും കൊണ്ടുവരാൻ എൻ.ഡി.എ സർക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോളേജുകളോ മറ്റോ സ്ഥാപിക്കാൻ തയ്യാറാവാതെ വിദ്യാഭ്യാസ മേഖല തകർക്കുകയാണ്. കേന്ദ്രവും കേരളവും ലക്ഷക്കണക്കിന് പേർക്ക് തൊഴില് നൽകുമെന്ന് പ്രചാരണം നടത്തി അധികാരത്തിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഏറ്റവും വലിയ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണ് ഉണ്ടായത്. അഴിമതിയിൽ കുളിച്ച കേന്ദ്രഭരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ മായം ചേർക്കുയാണ് ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഭരണഘടന നൽകുന്ന എല്ലാ ഉറപ്പുകളും ഇല്ലാതാക്കുകയും ന്യൂനപക്ഷങ്ങൾക്ക് സംവരണം ഉണ്ടായിട്ടു പോലും ഇപ്പോഴും പിന്നാക്ക വിഭാഗങ്ങൾക്ക് വിവേചനം സൃഷ്ടിക്കുകയാണ്. ആർ.എസ്.എസും സി.പി.എമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. ആർ.എസ്.എസിനു വേണ്ടി വിടുവേല ചെയ്യുകയാണ് വിദ്യാഭ്യാസവകുപ്പ് ചെയ്യുന്നത്. കാൽതൊട്ട് വന്ദിച്ച് ഗുരുപൂജ നടത്തണണെന്ന് പറഞ്ഞ ആർ.എസ്.എസിനെതിരെ ഒരുനടപിടിസ്വീകരിക്കാൻ പോലും കേരളം ഭരിക്കുന്നവർ തയ്യാറായില്ല. മറിച്ച് അതിനായി സർക്കുലർ ഇറക്കുകയാണ് ചെയ്തത്. ആർ.എസ്.എസിന്റെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കാൻ നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനായി മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കൾക്ക് നിയമനം നൽകുക മാത്രമാണ് ചെയ്തത്. ഇത്തരം അഴിമതികൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ എനിക്കെതിരെ കേസെടുക്കുമെന്നാണ് പറയുന്നത്. എന്നാൽ കേസെടുത്ത് ജയിലിലടച്ചാൽ അത്  പൂമാലയായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. ടി.പി. അഷ്‌റഫ് അലി, അഡ്വ. വി.കെ. ഫൈസൽ ബാബു, പി.പി.എ കരിം, കെ.കെ. അഹമ്മദ് ഹാജി, എസ്.എച്ച്. മുഹമ്മദ് അർഷാദ്, അദീപ് മാസ് ഖാൻ ഡൽഹി, മുഹമ്മദ് അൽ അമീൻ, മുഹമ്മദ് അലി കൗസർ, മുഹമ്മദ് ഫൈസാൻജി, അക്‌മൽ പാഷ കർണാടക, ഇ. ഷമീർ, അഹമ്മദ് ഷാജു, അഡ്വ. എൻ.എ കരിം, മിസ്‌ഹാഖ് കീഴരിയൂർ, നിസാർ അഹമ്മദ്, ഹാരിസ്, ഹംസ മേപ്പാടി, ആരിഫ്, ഹംസ മേപ്പാടി, ഇസ്‌മായിൽ കമ്പളക്കാട്, ജയന്തി രാജൻ, പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, പടയൻ അബ്ദുള്ള, അഡ്വ. അബ്ദുൾ റഷീദ് പടയൻ, കെ.എം. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. എം.പി. നവാസ് സ്വാഗതവും സി.എച്ച്. ഫസൽ നന്ദിയും 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *