May 9, 2026

ഭരണപരിഷ്‌കാര കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് 13 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
    ഭരണ പരിഷ്‌കാര കമ്മീഷന്‍ ഫെബ്രുവരി 13 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ പൗരകേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിംഗ് നടത്തും.  കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ അധ്യക്ഷത വഹിക്കും.  രാവിലെ 10 മുതല്‍ ഒന്ന് വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്ന പൊതുജനങ്ങളെ കേള്‍ക്കല്‍ പരിപാടി നടക്കും. പൊതുജനങ്ങള്‍ക്ക് ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി നല്‍കാം.ഉച്ചയ്ക്ക്  2 മുതല്‍ 4 വരെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകഭവനില്‍ പ്രത്യേക ക്ഷണിതാക്കളുമായി സംവാദവും കമ്മീഷന്‍ നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *