May 15, 2024

സിമന്റ് വിപണിയിലെ വിലവർദ്ധനവ്, സർക്കാർ നടപടി സ്വീകരിക്കണം _ ലെൻസ്ഫെഡ്.

0
Img 20190211 Wa0076
ബത്തേരി: 
സിമന്റ് കമ്പനികൾ അന്യായമായി വില വർദ്ധിപ്പിക്കുന്നത് നിർമ്മാണമേഖലയിൽ അസ്ഥിരിത സൃഷ്ടിക്കുന്നതായും വിലവർദ്ധനവ് തടയുന്നതിന് സർക്കാർ വിപണിയിൽ കാര്യക്ഷമമായി ഇടപെടണമെന്നും ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്രവൈസേഴ്സ് ഫെഡറേഷൻ  (ലെൻസ്ഫെഡ്) വയനാട് ജില്ലാ കമ്മറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
 ജില്ലാ പ്രസിഡന്റ് ജെയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൈക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സിക്രട്ടറി മുഹമ്മദ് ഫസൽ, ജില്ലാ സിക്രട്ടറി സതീഷ് അരിവയൽ, ട്രഷറർ പ്രിയേഷ് ടി., സംസ്ഥാന സമിതിയംഗം  ഹാരിസ് അറക്കൽ, ജില്ലാ പി. ആർ. ഒ. ഇബ്രാഹിം പുനത്തിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *