April 19, 2024

പുൽപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും, ധരണയും നടത്തി

0
V798fyqg Copy
പെരിക്കല്ലൂർ: പെരിക്കല്ലൂർ – മരക്കടവ് പ്രദേശത്ത്   ഉള്ള കടുവ ഭീഷണിക്ക് വനം വകുപ്പിന്റെ അനാസ്ഥയ്ക്ക് എതിരേ പ്രദേശവാസികൾ ഒന്നടങ്കം 13 – 2 – 19 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് രാവിലെ പുൽപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസീലേക്ക് പെരിക്കല്ലൂർ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി രാഷ്ട്രീയകക്ഷികളേയും കൂട്ടി ഉടൻ കടുവയെ കൂട് വെച്ച് പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് പുൽപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ചും, ധരണയും നടത്തി. പരിക്ക് പറ്റിയ കറവപശുക്കൾക്ക് ഉടൻ ചികിൽസാ സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പുൽപ്പള്ളി ടൗൺ ചുറ്റി റേഞ്ച് ഓഫീസിൽ സമാപിച്ചു.      ധരണയ്ക്ക് മുള്ളൻകൊല്ലി ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജനകീയ സമരസമിതി പ്രസിഡണ്ട് ജോസ് നെല്ലേടം അദ്ധ്യക്ഷനായിരുന്നു. കെ.എൽ. പൗലോസ്,  K.K. അബ്രാഹം,  ജോബി കരോട്ടുകുന്നേൽ,  സണ്ണി കണ്ടംതുരുത്തി,  മുനീർ ആച്ചികുളം, വർഗ്ഗീസ് മുരിയൻകാവിൽ, മുഹമ്മദ് പി.എ.,  വിൻസെന്റ് സി.പി., മേഴ്സി ബെന്നി, ജാൻസി ജോസഫ്,  ജോർജ്ജ് ടി. എം,  ഗ്രേസി കാനാട്ടുമല , സണ്ണി മണ്ടപം,  സ്റ്റീഫൻ പൂക്കുടി, ബിജു പാറയ്ക്കൻ,  ഡാമിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news