August 12, 2026

വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

0
IMG_20190213_185822
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കൽപ്പറ്റ: 
പനമരം നെല്ലിയമ്പം കാവടം പരേതനായ പാറമല്‍ ഷെരീഫിന്റെ മകനും മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ എട്ടാംതരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷനല്‍ (14) ആണ് മരിച്ചത്. ബുധനാഴ്ച  രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുൻമ്പ് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്‍പ്പറ്റയില്‍ താമസിച്ച് വന്നിരുന്ന ഷനല്‍ രണ്ട് ദിവസം മുമ്പാണ് ക്ലാസ് ഒഴിവാക്കി പിതാവിന്റെ തറവാട് വീട്ടിലേക്ക് പോയത്. അവിടെ വെച്ചാണ് സംഭവം. രണ്ട് മാസം മുമ്പ് സമാനരീതിയില്‍ മുന്നോളം വിദ്യാർത്ഥികൾ മരിച്ചത് ചർച്ചാ വിഷയമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *