വികസനം ഹൃദയത്തില്‍ നിന്നു തുടങ്ങണം: ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: നാടിന്റെ വികസനം ഓരോരുത്തരുടെയും സ്വന്തം ഹൃദയത്തില്‍നിന്നാണ് ആരംഭിക്കേണ്ടതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കല്‍പ്പറ്റ എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയപുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും പ്രളയത്തെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിക്കുന്നവരുണ്ട്. പല രാജ്യങ്ങളിലും അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ അവര്‍ ഭൗതികമായും മാനസികമായും ശാരീരികമായും ഒരുങ്ങുന്നതാണ് ശീലം. കേരളീയരും ഈ ശീലം തുടങ്ങണമെന്നാണ് കഴിഞ്ഞ മഹാപ്രളയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അതിജീവനം എന്നത് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വീണ്ടെടുക്കല്‍കൂടി ഉള്ളതാകണം. 1924 ലെ മഹാപ്രളയത്തെ കേരളം അതിജീവിച്ചിരുന്നു. പ്രളയം വരുമ്പോള്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ഇടങ്ങള്‍ അന്ന് കൂടുതലായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായുള്ള പ്രകൃതി ചൂഷണത്തിന്റെ ഭാഗമായി വയലുകളും തോടുകളും പുഴകളും കനാലുകളും നീര്‍ത്തടങ്ങളും ഇല്ലാതായി. ഫ്‌ളഡ് പ്ലയിന്‍ എന്നറിയപ്പെടുന്ന ഈ ഇടങ്ങളുടെ ശോഷണമാണ് 2018 ലെ പ്രളയത്തിന്റെ ദുരന്തം ഇരട്ടിയാക്കിയത്. 
വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതികവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ഭൂപ്രകൃതിയാണ്. കേരളത്തില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏക ജില്ലയായ വയനാടിനെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വികാസ്പീഡിയ മികച്ച ഓഫ്‌ലൈന്‍ വോളണ്ടിയര്‍മാരായ തെരഞ്ഞെടുത്ത ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്(കോട്ടയം), ഇ.ജെ. ജോഫര്‍(തൃശൂര്‍), സി.ഡി. സുനീഷ്(വയനാട്) എന്നിവര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും യൂണിസെഫും വികാസ്പീഡയയും ചേര്‍ന്ന് നടത്തിയ 'പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും' എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. 
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എഡിഎം കെ. അജീഷ്, ഇ ഗവേര്‍ണന്‍സ് സൊസൈറ്റി ഡിപിഎം ജെറിന്‍ സി. ബോബന്‍, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.കെ. രാജേഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, കാപ്‌സ് കോട്ടയം സെക്രട്ടറി ജെയിംസ് ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല സ്വാഗതവും വികാസ്പീഡിയ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സി.വി. ഷിബു നന്ദിയും പറഞ്ഞു. 


കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ  കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
കല്‍പ്പറ്റ നഗരത്തിലെ  മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും  യോഗം ...
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം ...
Read More
കൽപ്പറ്റ:  പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ  വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി.  ബധിരനും മൂകനുമായ ...
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ...
Read More
 മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
മറിയക്കുട്ടി  മാനന്തവാടി:  മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി.  മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന്  ഉച്ചക്ക്  2 മണിക്ക് മുതിരേരി ...
Read More
സി.വി.ഷിബു  കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More
 സിജു വയനാട്. ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും  പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത്   കൂട്ടുകാരുമൊത്ത് ...
Read More
കൽപ്പറ്റ: കാശ്മീരിൽ   ചാവേറാക്രമണത്തിൽ   വീരമൃത്യു വരിച്ച ധീര ജവാന്‍ ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *