August 12, 2026

“മതനിരപേക്ഷ ഇന്ത്യക്കായി സമരോത്സുക യൗവ്വനം” : ഡി.വൈ.എഫ്.ഐ വാഹന ജാഥ ആരംഭിച്ചു

0
IMG-20190214-WA0043
By ന്യൂസ് വയനാട് ബ്യൂറോ
പ്രചാരണ വാഹന ജാഥ ആരംഭിച്ചു 
 ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “മതനിരപേക്ഷ ഇന്ത്യക്കായ് സമരോത്സുക യൗവ്വനം" എന്ന മുദ്രാവാക്യമുയർത്തി  ഫെബ്രുവരി 25 ന് മീനങ്ങാടി മുതൽ കൽപ്പറ്റ വരെ നടക്കുന്ന സെക്കുലർ മാർച്ചിന്റെ പ്രചരണാർത്ഥം  പ്രചാരണ വാഹന ജാഥ ആരംഭിച്ചു. 14,15,16 തീയതികളിലായി നടക്കുന്ന ജാഥ  തലപുഴയിൽ വച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. ഡി.വൈ. എഫ്. ഐ.  ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് വൈസ് ക്യാപ്റ്റനും ജില്ലാ ട്രഷറർ എം വി വിജേഷ് മാനേജറും ആയ ജാഥയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലൂടെയും കടന്ന് പോകുന്നത്. മാനന്തവാടി, കാട്ടിക്കുളം,പനമരം, നാലാം മൈൽ, വെള്ളമുണ്ട, എന്നി സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് പോയ ജാഥ കോറോത്ത് സമാപിച്ചു. സമാപന യോഗം  പി വി സഹദേവൻ  ഉദ്‌ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ റഫീഖിന് പുറമെ കെ എം ഫ്രാൻസിസ് , എം വി വിജേഷ് , ശ്രവ്യ ബാബു, ലിജോ ജോണി, പി എം ശംസുദ്ധീൻ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. ജാഥ നാളെ പടിഞ്ഞാറത്തറയിൽ  വച്ച് എ എൻ പ്രഭാകരൻ ഉദ്‌ഘാടനം ചെയ്യുന്ന നാളത്തെ ജാഥ , കാവുംമന്ദം, പിണങ്ങോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മുട്ടിൽ, കൽപ്പറ്റ, വെണ്ണിയോട്, എന്നിവിടങ്ങളിൽ പര്യടനം നടത്തി കമ്പളക്കാട് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *