November 11, 2026

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റർ അറസ്റ്റിൽ

0
IMG-20190214-WA0031
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:                                                                                        വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ നിയമപ്രകാരം അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.കല്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ  റിമാൻഡ്  ചെയ്തു
.
അഞ്ചും ഏഴും വയസുളള വിദ്യാര്‍ത്ഥികളെ ലൈംഗിക ഉദ്ദേശത്തോടുകൂടി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പാസ്റ്ററായ പടിഞ്ഞാറത്തറ മഞ്ഞൂറ സ്വദേശി ചാക്കോ മനോജിനെയാണ് ബുധനാഴ്ച  രാത്രി പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഓട്ടോറിക്ഷയിലാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കെത്തിച്ചിരുന്നത്.ഇതിനിടെയാണ് പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തരമാണ് പോലീസ് കേസടുത്തത്.ഇയാള്‍ക്കെതിരെ അഞ്ച് പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.വൈദ്യപരിശോധനക്ക് ശേഷം കല്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്  ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *