May 9, 2026

നെൻമേനി പഞ്ചായത്തിലെ മംഗലം വാർഡ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

0
By ന്യൂസ് വയനാട് ബ്യൂറോ
അതി നിർണായകമായ നെൻമേനി പഞ്ചായത്തിലെ മംഗലം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തകർപ്പൻ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ 161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ കെ.സി പത്മനാഭൻ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1285  വോട്ടുകളിൽ കോൺഗ്രസിലെ കെ.സി പത്മനാഭന്   651വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.പുഷ്പവല്ലിക്ക് 490 വോട്ടും ,ബി.ജെ.പി സ്ഥാനാർത്ഥി കെ.ആർ ഷിനോജിന് 144 വോട്ടും ലഭിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എൽ.ഡി.എഫിന് 59 വോട്ടുകൾ കുറഞ്ഞു.ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 83 വോട്ടിന്റെ കുറവാണ് ഉണ്ടായത്. അതേ സമയം യു.ഡി.എഫിന് 197 വോട്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ പഞ്ചായത്തിൽ എൽ.ഡി.എഫിന് 14ഉം ,യു.ഡി.എഫിന് 9 അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. എന്നാൽ പ്രസിഡൻറ് സ്ഥാനം പട്ടിക വർഗത്തിന് സംവരണം ചെയ്തതിനാലും ,ഈ വിഭാഗത്തിൽ ,മറ്റൊരു മെമ്പർ ഇല്ലാത്തതിനാലും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.സി പത്മനാഭനായിരിക്കും ഇനി പ്രസിഡന്റ് .  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *