April 26, 2024

18-ന് എ.വർഗ്ഗീസിന്റെ രക്തസാക്ഷിത്വ ദിനം : വിപുലമായ പരിപാടികളുമായി സി.പി.ഐ(എം.എൽ) റെ’ഡ് സ്റ്റാർ

0
എ.  വർഗ്ഗീസിന്റെ നാൽപ്പത്തി ഒമ്പതാമത്
രക്തസാക്ഷിത്വ വാർഷിക ദിനം ആചരിക്കുന്നതിന് സി.പി.ഐ(എം.എൽ)
 റെഡ്സ്റ്റാർ തീരുമാനിച്ചു.1970 ഫെബ്രുവരി 18ന് ആണു് ആദിവാസി ജന വിഭാഗങ്ങളുടെ അവകാശങ്ങൾക്കു് വേണ്ടി പൊരുതിയ, അടിയോരുടെ പെരുമൻ എന്നു്  വിളിക്കപ്പെട്ടസഖാവ് വർഗ്ഗീസിനെ തിരുനെല്ലിക്കാ ട്ടിൽ പൊലീസ് കിങ്കരന്മാർ വെടിയുണ്ടകൾക്കിരയാക്കിയത്. വളരെ ചെറുപ്പം മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ വിദ്യാർത്ഥി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന  വർഗ്ഗീസ് നക്സൽ ബാരി കാർഷിക സമരത്തിന്റെ ആവേശോജ്ജ്വലമായ രാഷ്ട്രീയത്തെ നെഞ്ചിലേറ്റി കൊണ്ട് അറുപത്കളുടെ അവസാനം മുതൽ വയനാട്ടിലെ ആദിവാസികളെ ജന്മിമാരുടെ ചൂഷണത്തിനും കൊള്ളക്കുമെതിരെ സംഘടിപ്പിച്ച് അവകാശപോരാട്ടങ്ങളിലേക്ക് കടക്കുകയായിരുന്നു. വല്ലി സമ്പ്രദായവും അടിമജോലിയും അടിച്ചേൽപ്പിച്ചു കൊണ്ട് താണ്ഡവമാടിയ ജന്മിത്വത്തിന്റെ ക്രൂരതകൾക്കെതിരെ സഖാവ് വർഗ്ഗീസ് സമരങ്ങളുടെ കൊടിക്കൂറ ഉയർത്തുകയായിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളെ ഇല്ലാതാക്കണമെന്ന ദുഷ്ടലാക്കോടെ ഭരണകൂടം സഖാവ് വർഗ്ഗിസിനെ 
ചതിപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്യുകയും തിരുനെല്ലിക്കാട്ടിൽ വെച്ച് കൈകാലുകൾ ബന്ധിച്ച് വിരിമാറിലേക്കു് വെടിയുണ്ടകൾ ഉതിർത്തു കൊണ്ട് നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ഏറ്റുമുട്ടൽ മരണമായി കഥകൾ മെനയുകയും ചെയ്തു.
സഖാവ് വർഗ്ഗീസിനെ ഇല്ലാതാക്കിയിട്ടും ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ഇന്നും വയനാട്ടിൽ  തുടരുകയാണ്.
സഖാവിന്റെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി18 ന്  രാവിലെ ബ്രാഞ്ച് തലങ്ങളിൽ പ്രഭാതഭേരിയും വൈകിട്ട് ഗാന്ധി മൈതാനത്ത് പ്രകടനവും അനുസ്മരണ സമ്മേളനവും നടക്കും. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദിന്റെ  അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം  
സി.പി. ഐ. എം.എൽ  റെഡ്സ്റ്റാർ പി.ബി മെമ്പറും പശ്ചിമ ബംഗാളിലെ പവർ ഗ്രിഡ് വിരുദ്ധ, ഭാംഗോർ പ്രക്ഷോഭനായകനുമായ സഖാവ് അലിക്ചക്രബർത്തി ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാളിൽ മമതയും കേന്ദ്ര സർക്കാറും അടിച്ചേൽപ്പിച്ച പവർ ഗ്രിഡിനെതിരായ രണ്ടു വർഷം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭത്തെ നയിച്ച സഖാവാണു് അലിക് ചക്രബർത്തി. പൊതുസമ്മേളനത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും AlKKS സംസ്ഥാന സെക്രട്ടറിയുമായ  എം.പി.കുഞ്ഞിക്കണാരൻ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പി.എം.ജോർജ്ജ്, ഇ.വി.ബാലൻ, TUCl, സംസ്ഥാന സെക്രട്ടറി സാം പി.മാത്യു, പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ  കെ.ആർ.അശോകൻ, കെ.ജി.മനോഹരൻ, കെ.വി.പ്രകാശൻ,    തുടങ്ങിയവരും സംസാരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *