August 14, 2026

വസന്തകുമാറിന്റെ മൃതദേഹമെത്തുന്നത് വൈകും: സംസ്കാരം ഉച്ചകഴിഞ്ഞ്.

0
IMG-20190216-WA0013
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു 
 കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച 
മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത്.. ട്രിച്ചിയിലും മധുരയിലും മൃതദേഹം എത്തിച്ച  ശേഷം ആയിരിക്കും  കരിപ്പൂരിൽ എത്തുക.11.30 –  ന് കരിപ്പൂര് എത്തുമെന്ന് പ്രതീക്ഷ. ജവാൻ വി.വി. വസന്തകുമാറിന്റെ ഭൗതിക ശരീരം പുതുക്കിയ സമയക്രമം അനുസരിച്ച്‌  ഉച്ച കഴിഞ്ഞ്‌ 2.15 ഓടെ ഇന്ത്യൻ എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ കോഴിക്കോട്‌ വിമാനത്താവളത്തിൽ എത്തിച്ചേരുന്നത്‌. 
സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക്‌ കൊണ്ട് വരും.  നാല് മണിക്ക് ശേഷം   ലക്കിടി ഗവ .എൽ.പി.സ്കൂളിൽ പൊതുദർശ്ശനത്തിന്‌ വച്ച ശേഷം    അഞ്ച് മണിയോടെ  തൃക്കൈപറ്റ മുക്കംകുന്ന്   തറവാട്   സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ , കടന്നപ്പള്ളി രാമചന്ദ്രൻ ,  കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ സംബന്ധിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *