April 19, 2024

പിതാവിന്റെ വിയോഗ മറിയാതെ കളി ചിരികളുമായി അനാമികയും അമൃത് ദീപും

0
Img 20190215 Wa0054
 
സിജു വയനാട്. 
ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും  പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത്   കൂട്ടുകാരുമൊത്ത് കളിചിരികളുമായാണ് വീട്ടിലുണ്ടായിരുന്നത്. . ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വസന്തകുമാർ ഉൾപ്പെടെ 39 ഓളം സൈനികർ മരണമടഞ്ഞിരുന്നു. 2001- ന് ശേഷം സൈനികർക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ പുൽവാമയിൽ നടന്നത്. രാജ്യത്തെ നടുക്കിയ  ഈ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ഭാരതത്തിലെ ജനങ്ങൾ ഇനിയും മുക്തരായിട്ടില്ല.
           കഴിഞ്ഞ 15 വർഷമായി വസന്തകുമാർ സി.ആർ.പി.എഫിൽ സേവനമനുഷ്ടിക്കുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപാണ് വസന്തകുമാർ നാട്ടിൽ വന്ന് തിരിച്ചു പോയത്. ലക്കിടി  വെറ്ററിനറി കോളേജിനോട് ചേർന്ന് സർക്കാർ വക ലഭിച്ച 5 ഏക്കർ ഭൂമിയിലാണ് വസന്തകുമാറും കുടുംബവും താമസിക്കുന്നത്. തരിശായ ഭൂമിയിൽ പ്രത്യേക ആദായമൊന്നുമില്ല. വസന്തകുമാറിന്റെ ഭാര്യ മേപ്പാടി ചെമ്പോത്തറ സ്വദേശിനി ഷീനയ്ക്ക് വെറ്ററിനറി കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ജോലിയുളളതല്ലാതെ ഈ കുടുംബത്തിന് പറയത്തക്ക മറ്റ് വരുമാനമൊന്നുമില്ല. വസന്തകുമാറിന്റെ ഏക വരുമാനത്തിലായിരുന്നു കുടുംബം പുലർന്നിരുന്നത്. എന്നാൽ വസന്തകുമാറിന്റെ ഈ വിയോഗത്തോടെ അമ്മയും ഭാര്യയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും അനാഥമായിരിക്കുന്നു.  മൂന്നാം ക്ലാസിൽ പഠിക്കുന്ന അനാമിക ഇടക്കിടെ അച്ചന്റെ മെഡലുകൾ എടുത്ത് നോക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *