September 25, 2026

ഭരണത്തിന്റെ തണലിലെ ഇരട്ട കൊലപാതകത്തിൽ സർക്കാർ മറുപടി പറയണം: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
ഭരണത്തിന്റെ തണലിലെ ഇരട്ട കൊലപാതകത്തിൽ സർക്കാർ മറുപടി പറയണം: പി.കെ. ജയലക്ഷ്മി. 

കൽപ്പറ്റ: കാസർഗോഡ്  പെരിയയിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  ശരത് ലാലും കൃപേഷും ദാരുണമായി കൊലചെയ്യപ്പെട്ടതിൽ എ.ഐ. സി.സി. അംഗവും മുൻ മന്ത്രിയുമായ  പി.കെ ജയലക്ഷ്മി അനുശോചിച്ചു.  സി.പി.എം ഭരണത്തിന്റെ  തണലിൽ നടന്ന ഇരട്ട കൊലപാതകത്തിൽ  സർക്കാർ മറുപടി പറയണമെന്ന്   ജയലക്ഷ്മി പറഞ്ഞു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമം അപലപനീയമാണ് .   സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി  കൊലപാതകികൾക്ക്  കടുത്ത ശിക്ഷ നൽകണം. മരിച്ച രണ്ട് പേരുടെയും  കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *