May 5, 2024

പെന്‍ഷന്‍ ലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് വിധവകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കുന്നു

0
കല്‍പ്പറ്റ: പെന്‍ഷന്‍ ലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് വിധവകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ വാങ്ങുന്നവരെ പ്രതിസന്ധിയിലാക്കുന്നു. വിധവകള്‍ക്കും അമ്പത് വയസ് പൂര്‍ത്തിയായ അവിവാഹിതരായ സ്ത്രീകള്‍ക്കുമുള്ള പെന്‍ഷന്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തടയപ്പെടുന്ന അവസ്ഥയാണുള്ളത്. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ധനകാര്യ വകുപ്പ് 2019 ജനുവരി 31ന് സ.ഉ59/3019 നമ്പറായി ഉത്തരവിറക്കുകയുണ്ടായി. സാക്ഷ്യപത്രം ഹാജരാക്കാത്ത പക്ഷം പെന്‍ഷന്‍ താല്‍ക്കാലികമായി തടഞ്ഞുവെക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഈ ഉത്തരവ് വിധവകളും, അമ്പത് വയസ് പൂര്‍ത്തിയായ അവിവാഹിതരായ സ്ത്രീകളുമായി ആയിരകണക്കിന് ഗുണഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയാണ്. 
ഈ പെന്‍ഷനുകള്‍ ലഭ്യമാകാന്‍ ഇതുവരെ ഗുണഭോക്താക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ  അപേക്ഷകള്‍ മതിയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ ഒരു ഗസറ്റഡ് ഓഫീസര്‍, പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വിധവകളാണെന്നും പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നും എല്ലാ വര്‍ഷവും സാക്ഷ്യപ്പെടുത്തണം. എന്നാല്‍ മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭ്യമാകുകയുള്ളു. സാക്ഷ്യപ്പെടുത്താന്‍ എത്തുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍  പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിതരല്ലെന്ന് തെൡയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്. എന്നാല്‍ പല ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും ഇത് ഹജരാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിധവകളും അമ്പത് വയസ് പൂര്‍ത്തിയായ അവിവാഹിതരുമായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുന്ന് കാഴ്ചയുമുണ്ട്. സാക്ഷ്യപത്രം ഹാജരാക്കാന്‍ സാധിക്കാതിരുന്നാല്‍ ആയിരകണക്കിന് വിധവകളുടെയും, അമ്പത് വയസ് പൂര്‍ത്തിയായ അവിവാഹിതരായ സ്ത്രീകളുടെയും പെന്‍ഷന്‍ ഇല്ലാതാകുന്ന സാഹചര്യമാണുണ്ടാവുക. ജില്ലയില്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് പേരാണ് ഇത്തരത്തിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളായിട്ടുള്ളത്. സര്‍ക്കാറിന്റെ വീണ്ടുവിചാരമില്ലാത്ത ഉത്തരവുകള്‍ പ്രയാധിക്യംമൂലം ദുരിതം പേറുന്നവര്‍ക്ക് ഇരട്ടി ഇരടുട്ടടിയി തീരുകയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെ വിശ്വാസത്തിലെടുത്ത് അവര്‍ നല്‍കുന്ന കത്ത് മുനിസിപ്പല്‍ ചെയര്‍മാനോ പഞ്ചായത്ത് പ്രസിഡണ്ടോ സാക്ഷ്യപ്പെടുത്തുന്ന സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ ഹമീദ് ആആവശ്യപ്പെട്ടു. ഈ വിഷയ മുന്നയിച്ചു മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *