September 25, 2026

സർക്കാരിന്റെ ആയിരം ദിനാഘോഷം : ജില്ലാതല ഉദ്ഘാടനം 21-ന്.

0
IMG-20190219-WA0024
By ന്യൂസ് വയനാട് ബ്യൂറോ
. 

കൽപ്പറ്റ: 

.സംസ്ഥാന സർക്കാരിന്റെ ആയിരം  ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം  21-ന് നടക്കും. വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ എം.എൽ. എ സി.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കും .വാർഷികാഘോഷത്തോടനുബന്ധിച്ച്  വിപുലമായ പരിപാടികൾ നടക്കുമെന്ന്  ജില്ലാ കലക്ടർ എ.ആർ. അജയകുമാർ, സി.കെ. ശശീന്ദ്രൻ എം.എൽ. എ ,എ.ഡി.എം. കെ.അജീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

'

ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികളാണ് നടത്തുക. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *