September 25, 2026

എം.പി. മാരുടെ ഫണ്ടിൽ നിന്ന് വയനാടിന് 696 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് അനുമതി .

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയാനന്തര  പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ എം പിമാർ തങ്ങളുടെ പ്രാദേശിക വികസനഫണ്ടിൽനിന്നും കേരള സർക്കാരിന് നൽകിയ  തുകയിൽ വയനാട് ജില്ലക്ക് 696ലക്ഷം രൂപയുടെ പ്രവർത്തികൾക്ക്അനുമതി ലഭിച്ചു  . കേരളത്തെപിടിച്ചുകുലുക്കിയ  പ്രളയ ദുരന്തത്തില്‍വയനാട് ജില്ലയ്ക്ക്  കോടി കണക്കിന്രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു . ജില്ലാഭരണകൂടത്തിൻ്റെ സമയബന്ധിതമായ ഇടപെടൽ മൂലമാണ്ജില്ലക്ക്  ഈ സഹായം ലഭിച്ചത്. 
 
 പ്രളയക്കെടുതി,  ദുരിതാശ്വാസ,പുനരധിവാസ, പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയാണ് എംപിമാരുടെ   പ്രാദേശിക വികസനഫണ്ടിൽനിന്നും ലഭിച്ചത് . പൊതുസ്ഥലങ്ങളിലും  സർക്കാർസ്കൂളുകൾക്കും ശുചിമുറി നിർമാണം 125ലക്ഷം രൂപ , കുടിവെള്ള പദ്ധിതികൾ 198ലക്ഷം രൂപ , അംഗനവാടി നിർമാണം 150
 ലക്ഷം രൂപ , മഴവെള്ള സംഭരണം മാലിന്യനിർമാർജനം 120 ലക്ഷം രൂപ , മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങൾ 103 ലക്ഷംരൂപ  എന്നിങ്ങനെയാണ് തുക വരവ് വെച്ചിരിക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *