സാദിർ തലപ്പുഴയുടെ ” വിശദമായ ചോദ്യംചെയ്യൽ ” കവിതാസമാഹാരം പ്രകാശനം ചെയ്തു
പുസ്തക പ്രകാശനം നടത്തി
മാനന്തവാടി: . സാദിർ തലപ്പുഴയുടെ വിശദമായ ചോദ്യംചെയ്യൽ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ വച്ചുനടന്ന പരിപാടിയിൽ മാനന്തവാടി താലൂക്ക് ലൈബ്രറികൗൺസിൽ പ്രസിഡണ്ട് അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത തമിഴ്കവി യവനിക ശ്രീറാം പുസ്തകം പ്രകാശനം ചെയ്യുകയും പ്രശസ്ത കവിയത്രി നവീന സുഭാഷ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. നന്ദനൻ മുള്ളമ്പത്ത് പുസ്തകാവതരണം നടത്തിയ ചടങ്ങിൽ ഷാജൻ ജോസ്, അനൂപ് വി എസ്, രശ്മി രേഖ, ധ്യാന അരീക്കോറോത്ത്, സണ്ണിജോസഫ്, ഷാജി പുൽപ്പള്ളി, പ്രതീഷ് താന്നിയാട്, ഡോക്ടർ നീതു ചന്ദ്രൻ, പ്രസാദ് വികെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply