May 9, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട: 37 ലക്ഷം പിടിച്ചു.

0
IMG-20190221-WA0024
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: :  മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കുഴൽപ്പണ വേട്ട: 37 ലക്ഷം പിടിച്ചു.  

മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ലോറിയില്‍ ഒളിപ്പിച്ച് രേഖകളില്ലാതെ കടത്തിയ മുപ്പത്തിയേഴ് ലക്ഷം രൂപ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച  പുലര്‍ച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുന്ദമംഗലം പടന്നിലം സ്വദേശികളായ കുമ്മങ്ങോട്ട്് വീട്ടില്‍ മുഹമ്മദ് നവാസ്, പുളക്കമാണ്ണില്‍ വീട്ടില്‍ മുഹമ്മദ് ഷിക്കില്‍ എന്നിവരെ അറസ്റ്റ് ചെയ്തു.കുഴല്‍പ്പണം കടത്തിയ കെഎല്‍ 58 ഇ 9023 എന്ന  രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലെയ്‌ലാണ്ട് ലോറിയും ക്‌സ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറുടെ കാബിന് മുകളില്‍ കാരിയറില്‍ ടാര്‍പ്പായക്കുള്ളില്‍ കാര്‍ബോഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മുത്തങ്ങ ചെക്‌പോസ്റ്റില്‍ ഈ മാസം നടക്കുന്ന രണ്ടാമത്തെ കുഴല്‍പ്പണവേട്ടയാണിത്. ഇക്കഴിഞ്ഞ 12ന്് പത്തൊമ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു. വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.വി ഏലിയാസ്, വി അബ്ദുള്‍ സലീം, എ.സി പ്രജീഷ്, സി.കെ.രഞ്ജിത് എന്നിവരുമുണ്ടായിരുന്നു.പ്രതികളേയും കുഴല്‍പ്പണവും തുടര്‍ നടപടികള്‍ക്കായി ബത്തേരി പോലീസിന് കൈമാറിയതായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബു അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *